പ്രവാസികളുടെ മടക്കം വ്യാഴ്ചമുതല്‍, വന്നിറങ്ങിയാല്‍ ആരോഗ്യസേതു നിര്‍ബന്ധമാക്കി

പ്രവാസികള്‍ക്ക് മടങ്ങിവരാനുള്ള സാധ്യതഒരുങ്ങി. മെയ് ഏഴുമുതല്‍ ഘട്ടംഘട്ടമായി പ്രവാസികളെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രതീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും മാര്‍ഗ്ഗരേഖയും പ്രവാസികളുടെ പട്ടിക തയ്യാറാക്കും. കൊവിഡ് രോഗ പശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയ പ്രവാസികളെയാണ് എത്തിക്കുന്നത്. എന്നാല്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ തിരിച്ചുവരവ് പ്രയാസകരമാകും.
ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ രാജ്യത്ത് എത്തിയാല്‍ ഉടനെ ആരോഗ്യസേതു ആപ്പ് മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാക്കി. വിമാനം, കപ്പല്‍ എന്നിവയാണ് യാത്രക്ക് ഉപയോഗിക്കാന്‍ തയ്യാറാക്കുന്നത്. യാത്രാ ചെലവ് അതാതു പ്രവാസികള്‍ വഹിക്കണം. പ്രത്യേക വിമാനംവഴിയാണ് യാത്ര ആലോചിക്കുന്നത്. യാത്രക്ക് മുമ്പെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരിക്കണം. കൊവിഡിന്റെ എല്ലാ പ്രോട്ടോകോളും യാത്രക്കാര്‍ പാലിക്കണം.  സംസ്ഥാനങ്ങളില്‍ എത്തിയാല്‍ വീട്ടിലേയ്ക്കുള്ള യാത്ര, മറ്റു നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയും എത്തിക്കാനുള്ള നടപടികളുമുണ്ടാകുമെന്നാണ് അറിയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു