പാചക വാതക വില രാജ്യവ്യാപകമായി കുറച്ചു; ഡെൽഹി 744 ൽ നിന്ന് 581, കേരളത്തിൽ ആനുപാതികമായി കുറയും

news@delhi
പാചക വാതക സിലിണ്ടറിന്റെ വില മൂന്നാതംതവണയും വൻതോതിൽ കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.

ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയിൽ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽനിന്ന് 581.50 രൂപയായി കുറയും.

മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയിൽ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ കുറവുണ്ടാകും.

എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതൽ വിലവർധിച്ചുവരികയായിരുന്നു. എന്നാൽ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു