‘നോഡൽ ഓഫീസർ’ വ്യാജൻ; ആള്‍മാറാട്ടത്തിന് പരാതി നല്‍കി

കോഴിക്കോട്// നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് എന്‍.എച്ച്.എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ഇയാൾ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് 19 വളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നും വിമുക്തി പ്രവര്‍ത്തികളുടെ വളണ്ടിയറായി താത്ക്കാലികമായി നിയമിച്ചിരുന്നതായി എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

ഈ വ്യക്തി എ.ഡി.എമ്മിന്റെ പി.എ ആണെന്നും എ.ഡി.എമ്മിന്റെ കസേരയില്‍ ഇരുന്ന് ഫോട്ടോ പിടിച്ചു എന്നും ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു