നെല്ലിയാമ്പതിയിൽ പുലിയുടെ ജഡം

report: benni varghese
നെല്ലിയാമ്പതി : ചന്ദ്രമാല തേയില തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ചന്ദ്രാമല എസ്റ്റേറ്റിn ബുധനാഴ്ച രാവിലെ ജോലിക്ക് എത്തിയവരാണ് കണ്ടത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേൻഞ്ചർ അയ്യപ്പന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൂന്നു ദിവസം പഴക്കം ഉണ്ടന്ന് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച നാഷണൽ ടൈഗർ കൺസർവേഷൻ സ്പെഷ്യൽ ടീം എത്തി പരിശോധന നടത്തിയ ശേഷം പോസ്റ്റ്‌ മോർട്ടം നടത്തും. അതുവരെ പുലിയുടെ ജഡത്തിന് ശക്തമായ കാവൽ ഏർപ്പെടുത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു