നിരീക്ഷണത്തിലുണ്ടായ യുവാവ് മരിച്ചു; ശ്രവപരിശോധന നടത്തും

പാലക്കാട്// അട്ടപ്പാടിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. ഇയാള്‍ മഞ്ഞപ്പിത്തവും വൃക്കരോഗവും ഉണ്ടായിരുന്നതായി ഡോകാടര്‍മാര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് രോഗംമൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.


രണ്ട് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് യുവാവിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്ന് ആഴ്ച മുമ്പ് കോയമ്പത്തൂരില്‍ ഒരു മരണാനന്തര ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് വനത്തിലൂടെ ഇയാള്‍ നടന്നാണ് ഊരിലെത്തിയത്. ഇയാളോടൊപ്പം ആറു പേരും ഉണ്ടായിരുന്നതായും പ്രദേശത്ത് ചില ചടങ്ങുകളില്‍ പങ്കെടുത്തതായും പരിസരവാസികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും കാര്‍ത്തിന്റെ റൂട്ട് മാപ്പ് തയാറാക്കാനും പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് രോഗമുണ്ടായിരുന്നുവോ എന്നറിയാന്‍ ഇയാളുടെ സ്രവം പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു