നാടുമുഴുക്കെ പാൽ, 13 കമ്പനി പാലുകൾ വിദഗ്ധ പരിശോധനയ്ക്ക്

കോഴിക്കോട്//    ലോക്ക് ഡൗൺ കാലത്ത് വിവിധ പാൽ നിർമാതാക്കൾ കേരളം ലക്ഷ്യം വച്ച്  വിവിധ ഇനം പാലുകൾ സംസ്ഥാനത്ത് ഒഴുക്കുന്നു. ഇതിനെതിരെ ഓപ്പറേഷൻ മിൽക്കിവേ യുടെ ഭാഗമായി കോഴിക്കോട്  നിലവിൽ ലഭ്യമായ 13 ബ്രാൻഡ് പാലുകളുടെ സാമ്പിളുകൾ സ്വീകരിച്ച് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ   വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സിറ്റി ,കൊടുവള്ളി  ,വടകര മേഖലകളിൽ  കേന്ദ്രീകരിച്ചാണ് മൂന്ന് സ്ക്വാഡുകളായി പരിശോധന നടന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരം പഴം,പച്ചക്കറി ,ഓയിൽ,പാൽ  കുടിവെള്ളം, എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. രഞ്ജിത്ത് ഗോപി ,ഡോ. വിഷ്ണു എസ് ഷാജി, ഡോ. ജിതിൻ രാജ് ,ഡോ. അനു എ പി, രേഷ്മ ടി, ഡോ. സനിന മജീദ്  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എഫ്.എസ്.എസ്.എ.ഐ യുടെ നിർദ്ദേശപ്രകാരം കാൽസ്യം കാർബൈഡ് പഴങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ ടോൾ ഫ്രീ നമ്പറായ 1800 425  1125 എന്ന നമ്പറിലോ 0495 2720244 എന്ന ജില്ലാ ഓഫീസ് നമ്പറിലോ  അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ എം.ടി ബേബിച്ചൻ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു