നഗരസഭ കാര്യാലയത്തില്‍ ആദരം കൊവിഡ് പ്രോട്ടോകോള്‍ ലംഘനം

ചിറ്റൂര്‍: കളക്ടറുടെ ഉത്തരവിന് പുല്ലുവില ലോക് ഡൗണ്‍ ലംഘിച്ച് ആദരിച്ച് കോണ്‍ഗ്രസ് . കൊവിഡിന്റെ പശ്ചാതലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൂട്ടം ചേരുന്നതും ഒഴിവാക്കുന്നതിനായി ആദരിക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ചിറ്റൂര്‍ തത്തമംഗലം നഗരസഭ കാര്യാലയത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൗണ്‍സിലര്‍മാരെ ആദരിച്ചത്. കോണ്‍ഗ്രസ് ചിറ്റൂര്‍, തത്തമംഗലം ബ്ലോക്ക് കമ്മറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിട്ടു നിന്നു . കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ചടങ്ങ് സംഘടിപ്പിച്ചതും. കൊവിഡിനെ തുടര്‍ന്ന് വിവാഹം, മരണ ചടങ്ങുകള്‍ക്ക് കൂട്ടം കൂടുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ നഗരസഭയിലാണ് ഈ സ്ഥിതി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു