തൊഴിലിനായി വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രത്യേക പോർട്ടൽ തുടങ്ങും:മുഖ്യമന്ത്രി

തിരുവനന്തപുരം// ലോക്ക് ഡൗൺ കാരണം തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ സർക്കാർ ആരംഭിക്കും. ഇതോടെ വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആഭ്യന്തര വിമാന സർവ്വിസിനുളള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. താമസിയാതെ വിദേശ വിമാനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായാണ് വിമാനങ്ങൾ വരുന്നത്. ഇത് തുടരുമ്പോൾ തന്നെ യാത്രാ വിമാനങ്ങളും എത്തുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തെ ആവശ്യങ്ങൾക്കായി വിദേശത്തും സ്വദേശത്തു നിന്നും വിമാനമാർഗം കേരളത്തിൽ എത്തുമ്പോൾ നിർബന്ധിത ക്വറൈൻറീൻ വേണ്ടന്നാണ് സർക്കാരിൻ്റെ നിലപാട്. ഈ സാഹചര്യത്തിലാണ് യാത്രാ വിമാനങ്ങൾ എത്തുമെന്ന് പ്രതീക്ഷ.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രതയിലാണ്. മേയ് ഏഴിന് ശേഷം വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നല്ലാം മലയാളികൾ കൂടുതലായി എത്തി തുടങ്ങിയതോടെ കൊവിഡ് നിരക്കും പതിയെ ഉയരുന്നുണ്ട്.

42 പേര്‍ക്കാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 91,344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിൽ എത്തിയത്. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുടെ എണ്ണം 82,299. 43 വിമാനങ്ങളിലായി 9367 ആളുകളാണ് വന്നത്. അവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്‍റൈനിലാണ്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമുള്ള മുന്നറിയിപ്പാണ്. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശവുമാണത്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനി വരും. ഒരു കേരളീയനു മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ് എന്നതുകൊണ്ട് പരിഭ്രമിച്ച് നിസ്സഹായ അവസ്ഥ പ്രകടിപ്പിക്കാനും നാം തയ്യാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.
 വ്യാപനം തടയുന്നതിന് ഓരോ കുടുംബവും സ്വയം തീരുമാനത്തിലെത്തണംം. അനാവശ്യ യാത്രകൾ, വീട് വിട്ടിറങ്ങൽ ഒഴിവാക്കണം. ഒപ്പം വ്യക്തി ശുചിത്വവും ജാഗ്രതയും വരും ദിനങ്ങളിൽ ഉണ്ടാകേണ്ടതാണ്. കൊവിഡിനൊപ്പം സഞ്ചരിക്കുക എന്നതാണ് നിലവിലെ രീതിയെന്നാ ണ് വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു