കോഴിക്കോട് // പ്രമുഖ ഹോമിയോപതിക് ഭിഷഗ്വരൻ ഡോ. എസ്. വിദ്യാ പ്രകാശ് അന്തരിച്ചു. 60 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തിന്റെ മകനാണ്. ഭാര്യ: റജുല വിദ്യാ പ്രകാശ്. ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ് എന്നിവരാണ് മക്കൾ.
സംസ്ക്കാരം വെള്ളിയാഴ്ച ഇന്ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് സിവിൽ സ്റ്റേഷന് മുൻപിലെ വീട്ടുവളപ്പിൽ നടക്കും.