ഞായറാഴ്ച കേരളം നിശ്ചലമാകും

കടകമ്പോളങ്ങൾക്കും
വാഹനങ്ങൾക്കും വിലക്ക്

കൊച്ചി // മൂന്നാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ ഞായറാഴ്ച സംസ്ഥാന വ്യാപകമായി കടകമ്പോളങ്ങൾ തുറക്കാനും വാഹനങ്ങൾ റോഡിലിറക്കാനും അനുവദനീയമല്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെയുള്ള ഭക്ഷണം പാകം ചെയ്ത പാർസൽ സംവിധാനം, അവശ്യ സർവ്വീസുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് രണ്ടിന് അറിയിച്ചിട്ടുണ്ട്. അത് തുടരും.

ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കുന്നില്ല. പൊലീസ് വാഹന പരിശോധന കർശനമായിരിക്കും.

ഞായർ ഒഴികെ ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു