ചക്കിട്ടപാറക്കാര്‍ക്ക് ആശ്വാസം, 5,500 ലേറെ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് മാതൃകയാകുന്നു

പേരാമ്പ്ര// ലോക്ക് ഡൗണില്‍ വീടുകളില്‍ ആശങ്കയിലായവര്‍ക്ക് ആശ്വാസമേകാന്‍ ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നു . മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് അയ്യായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ എത്തിക്കുന്നത്. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും വരും ദിവസങ്ങളില്‍ കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കും. ബാങ്ക് നേരത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമുള്‍പ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അംഗങ്ങളുടെ ലാഭവിഹിതം ബാങ്കിന്റെ പൊതുനന്മ ഫണ്ടിലേക്ക് മാറ്റുന്നതിന് വാര്‍ഷിക പൊതുയോഗം തീരുമാനം എടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് ബാങ്ക് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി വരുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സാന്നിധ്യം വഹിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു