കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും

തിരുവനന്തപുരം // കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയുടെ ഭീഷണിയില്‍ സംസ്ഥാനം.
ഈ മാസം മാത്രം 47 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
432 പേരില്‍ രോഗലക്ഷണം കണ്ടെത്തി. 2 പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചിരിക്കുന്നത്.
കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 12പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്‌സും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു