കോഴിക്കോട്, മലപ്പുറം, കാസർക്കോട് ഓറഞ്ച് സോണിൽ: റെഡ് സോണിൽ കർശന നിയന്ത്രണം തുടരും

കോഴിക്കോട് നിന്നുള്ള ദൃശ്യം. (റെഡ് സോണിന് മുമ്പ്)

കൊവിഡ് ബാധയെ തുടർന്ന് റെഡ് സോണിലായ കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകൾ ഓറഞ്ചിലേയ്ക്ക് മാറി.
രണ്ടാംഘട്ട ലോക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിനു ശേഷവും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.
ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിൽ കണ്ണൂരും കോട്ടയവുമാണ് പുതിയ വിവര പ്രകാരം റെഡ് സോണിൽ.
ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്‌നാട് 12ഉം ഡൽഹിയിൽ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്.

രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച് സോണിൽ. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും.
കേരളത്തിലെ 10 ജില്ലകൾ ഓറഞ്ച് സോണിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളാണ്.

ഗ്രീൻ സോണിൽ ഈ മാസം നാലു മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്.
കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു