കൊവിഡ് 19: രാജ്യത്ത് മരണം 1,783 , രോഗികൾ 52,952

ന്യൂ ഡെൽഹി// രാജ്യത്ത് ഇന്നു മുതൽ പ്രവാസികൾ എത്തി തുടങ്ങും. ആഴ്ചകളുടെ അനിശ്ചിതത്ത്വത്തിനിടയിലാണ് പ്രവാസികളുടെ രാജ്യത്തിലേയ്ക്കുള്ള മടക്കയാത്രക്ക് തീരുമാനമായത്. കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലാണ് പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തുന്നത്. എന്നാൽ നാട്ടിലെത്തുന്ന പ്രവാസികളെ കൊറൻ്റൈൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സംസ്ഥാനങ്ങളാണ് നടത്തുന്നത്.

രാജ്യത്ത് വ്യാഴാഴ്ച രാവിലെ 10.00 വരെ രോഗം പിടിപെട്ടവർ 52,952 ആയി. 15267 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ള എണ്ണം രോഗികളുടെ 2 .5 ശതമാനമാണ് മരണനിരക്ക്. ഇത് വരെ 1783 പേരാണ് മരിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗവാഹകരുടെ എണ്ണം വർധിക്കുന്നത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതുവരെ 16758 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 651 ആയി. ഗുജറാത്തിൽ 6625 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 396 പേർ മരിച്ചു. ഡെൽഹി 5532/65, തമിഴ്നാട് 4829/35, രാജസ്ഥാൻ 3317 / 92, മധ്യപ്രദേശ് 3138/185, ഉത്തർപ്രദേശ് 2998/60, ആന്ദ്ര 1777/36, പഞ്ചാബ് 1516/27, ബംഗാൾ 1456/144, തെലുങ്കാന 1107/29, കർണാടക 693/29, ഹരിയാന 594/7, കേരളം 503/4.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു