കൊവിഡ് : ട്രയിനിൽ നിന്നും ഇറങ്ങിയോടിയ കുടുംബം പിടിയിൽ

കാസർക്കോട് // റെയിൽവെ സിഗ്നൽ വൈകിയതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ട ട്രയിനിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രാ കുടുംബം ഇറങ്ങിയോടി. ശനിയാഴ്ച കാസർക്കോട് ഉപ്പള കടുത്താണ് സംഭവം.

മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേയ്ക്ക് പുറപ്പെട്ട സ്പെഷ്യൽ ട്രയിൻ കാസർക്കോടിനടുത്ത് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് മെല്ലെയായ സാഹചര്യത്തിലാണ് സംഘം ഇറങ്ങിയോടിയത്. ചാടി ഓടുന്നതിനിടയിൽ പ്രദേശത്തുകാരൻ്റെ ശ്രദ്ധയിൽപ്പെട്ടു. സംഘം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് സംഭവം കണ്ട ആൾ പൊലീസിൽ വിവരം നൽകി.

കാസർക്കോട് ഡിവൈ.എസ്.പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഇറങ്ങിയോടിയ ഈ കുടുംബത്തെ കുമ്പളയിൽ നിന്നും പിടികൂടി. തുടർന്ന് സംഘത്തിനെതിരെ സർക്കാർ നിർദ്ദേശം ലംഘിച്ചതിന് കേസെടുത്തു. പിന്നീട് ഇവരെ സർക്കാരിൻ്റെ കൊറെൻറീനിലേയ്ക്ക് മാറ്റി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു