കൊവിഡില്‍ നിന്നും സുരക്ഷിതരാകാം… പക്ഷെ, ‘ചിലര്‍ക്ക് നേരം വെളുത്തില്ല’

Own web desk
ഞാന്‍ വീട്ടില്‍നിന്നു ഇറങ്ങുംമ്പംതന്നെ സുരക്ഷാകവചങ്ങളെല്ലാം ധരിച്ചാണ് ഓഫീസിലേയ്ക്ക് പോകാറ്. വീട്ടില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ പിന്നെ ഒരൊറ്റ ഓട്ടം. നിറുത്തുന്നത് പിന്നെ കളട്രേറ്റില്‍. ഓഫീസില്‍ എത്തി ഇരിക്കുന്ന കസേരയുടെ കൈയ്യില്‍ ബാഗ് തൂക്കിയിടും. മുഖാവരണം മാറ്റി ബാഗില്‍ സൂക്ഷിക്കും. പിന്നെ ആദ്യം തന്നെ പരതുന്നത് നമ്മുടെ ചുറ്റുവട്ടത്തെ കോവിഡിനെയാണ്. എന്റെ പരിസരത്തൊ സമീപ പ്രദേശത്തൊ ഉണ്ടോ എന്ന് ശ്രദ്ധിക്കും. മാത്രമല്ല എന്റെ എട്ടുകിലോമീറ്റര്‍ അകലെയുള്ള വീട്ടിനടുത്തോ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കും. ഈ വിവരം അറിയാന്‍ രണ്ടേരണ്ടുമിനിട്ട്…!!! പിന്നീടാണ് ജോലി ആരംഭിക്കുക. കൊവിഡ് വന്നതോടെ നിങ്ങളെ പോലെ എനിക്കും കുറേ അധിക ചെലവുകള്‍ കുറഞ്ഞു. സര്‍ക്കാര്‍ നടപടിയിലൂടെ സുരക്ഷിതത്വവും ഉണ്ടായി. അത് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇടപെടല്‍ വളരെ ഗുണമായി. മുഖാവരണം വന്നതോടെ ലിപ്സ്റ്റിക്കിന്റെ ചെലവ് കുറഞ്ഞു…

അതിനിടയില്‍ പറയാന്‍മറന്നുപോയി… കൊവിഡിനെ കണ്ടുപിടിക്കുന്ന കാര്യം…നിങ്ങള്‍ വിചാരിക്കും ഈ കുട്ടിക്കെന്താണ് പറ്റിയതെന്ന്..കൊവിഡിനെ കണ്ടുപിടിക്കാന്‍ പറ്റോ എന്ന്… അതിന് എളുപ്പവഴി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്.. ഈ ചില രാഷട്രീയക്കാരുടെ വര്‍ത്താനം കേട്ടാല്‍ പണ്ട് പലരും പറയുന്ന പഴമൊഴിയുണ്ട്.. ‘ആടിനെ പട്ടിയാക്കുക….’ അതെല്ലെങ്കില്‍ ‘പുല്ലൂട്ടയില്‍ കയറിയ നായയെപോലെ….നായപുല്ലുതിന്നുംല്ല, പശുനെ തിന്നാന്‍ അനുവദിക്കുഇല്ല’ ന്നപോലെ..

ഏതായാലും നമുക്ക് ഇനി എവിടെപോകുമ്പോഴും ഇപ്പോളത്തെ കണ്ടീഷനില്‍ ഒരു പേടിയുണ്ടാകും…കൊറോണ..കൊറോണ…. ആര്‍ക്കാ കൊറോണ ഉണ്ടെന്ന്് പറയാന്‍ കഴിയില്ല… ചോദിക്കാനും പറ്റൂല. അപ്പം പിന്നെ നമ്മുടെ മുഖ്യമന്ത്രി പറയുന്നത് പോലെ സാമൂഹ്യ അകലം പാലിക്കുക, മുഖാവരണം കെട്ടുക…അതൊക്കെ ശരിയാണ്. ആളുകള്‍ കൂടുന്നിടത്ത് നമ്മള്‍ പോകും…പോകേണ്ടിവരും. അപ്പോ ഒരു മുന്‍കരുതലെടുക്കാം.. പോകുന്നിടത്തെ ചുറ്റുപാടില്‍ കൊവിഡിന്റെ അവസ്ഥയെന്ത്..? അതിന് പറ്റിയ പണിയാണ് നമ്മുടെ മൊബൈല്‍ ഫോണ്‍..!!

ഇപ്പം നമ്മുടെ കയ്യിലുള്ള ഫോണില്‍ നമ്മളായി കുറെ ആപ്പുകള്‍ ഡൗണ്‍ ലോഡ് കേറ്റിയിട്ടുണ്ട്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, വെറീസ് മൈ ട്രയിന്‍…അങ്ങിനെ അങ്ങിനെ…ഒട്ടേറെ…ഇതിനെല്ലാം നമ്മള്‍ നമ്മുടെ മൊബൈല്‍ നമ്പര്‍, പേര്് എന്നിവ നല്‍കിയാണ് ഡൗണ്‍ലോഡ് ചെയ്തത്….. ഇതൊക്കെ നമ്മുടെ സമയം കളയാനാണ്…അതെല്ലങ്കില്‍ വെറുതെ ഒരു രസത്തിന്. ഒരു ഗുണവുമില്ല…. പക്ഷെ ചിലര്‍ ഇതുകൊണ്ട് പണം ഉണ്ടാക്കുന്നവരുമുണ്ട്. ഇനി വാട്‌സാപ്പില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, വാട്‌സാപ്പ് സ്റ്റാറ്റസില്‍ പരസ്യം നല്‍കി പണം ഉണ്ടാക്കാനും അവസരം അടുത്ത ദിവസങ്ങളില്‍ വരുന്നുണ്ട്. അപ്പം നമ്മുടെ മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടത് വേറെക്കാര്യം. അതൊക്കെ അപ്പം നോക്കാം…

ഇതൊക്കെ ചെയ്തത് പോലെ നിങ്ങള്‍ പ്ലേസ്റ്റോറില്‍ പോയോ അതെല്ലങ്കില്‍ ലിങ്ക് വഴിയൊ ആരോഗ്യസേതു അപ്പ്‌ലോഡ് ചെയ്യുക. മറ്റു സോഷ്യല്‍ മീഡിയ ആപ്പ് പോലെ (വാട്‌സാപ്പ്്, വെറീസ് മൈ ട്രയിന്‍) നിങ്ങളുടെ ഫോണിലും ഹൃദയത്തിന്റെ അടയാളത്തില്‍ സ്‌നേഹത്തിന്റെ അടയാളത്തില്‍ ആപ്പ് റെഡി.

ഇനിയാണ് കൊവിഡിനെ കണ്ടെത്താന്‍ എളുപ്പവഴി…സരുക്ഷിതരാകാനും.. ഒരു വഴിക്ക് ഇറങ്ങും മുമ്പ് നമ്മുടെ ചുറ്റുവട്ടത്തെ, ജോലിസ്ഥലത്തിനു ചുറ്റുവട്ടത്തെ കൊവിഡിന്റെ വിവരം കിട്ടും. നമ്മള്‍ ഉള്ള സ്ഥലത്തിന്റെ 500 മീറ്റര്‍, ഒരു കി.മി, രണ്ടു കി.മി, അഞ്ച് കി.മി, 10 കി.മി ചുറ്റളവില്‍ കോവിഡ് 19 പോസിറ്റീവ് അല്ലെങ്കില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍, ടെസ്റ്റ് നടത്തിയവര്‍ വിവരം നമ്മളുടെ നിലയടക്കം നമുക്ക് ഫോണില്‍ ലഭിക്കും. മുന്‍കരുതലുകള്‍ എടുക്കാന്‍ ഏറ്റവും മികച്ച സംവിധാനം ആണിത്.

എനിക്ക് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍

  1. നിങ്ങള്‍ സുരക്ഷിതരാണ്……, 2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍, 3. നിങ്ങളുടെ ഏരിയയില്‍ നിശ്ചിത ദൂര പരിധിയിലെ വൈറസ് സാന്നിധ്യം. 500 മീറ്റര്‍ : ഇല്ല., 1 കി മി : ഇല്ല, 2 കി മി. : ഒരാള്‍ പരിശോധനയ്ക്ക് വിധേയമായി, അസുഖം സ്വയം വിലയിരുത്തിയ ഒരാള്‍, .5 കി മി : 4 പേര്‍ പരിശോധനയ്ക്ക് വിധേയരായി. അസുഖം സ്വയം വിലയിരുത്തിയ 2 പേര്‍….
    10 കി മി: 16 പേര്‍ സ്വയം പരിശോധനയില്‍ അസുഖം സ്വയം വിലയിരുത്തിയവര്‍ വിലയിരുത്തിയ 9 പേര്‍ ഇവിടെയൊന്നും കോവിഡ് 19 പോസിറ്റീവ് ഇല്ല.

ഇത്തരം ഒരു സുഖമുള്ള സംവിധാനമാണിത്. ഇതു വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ നമ്മെ ഓര്‍മ്മിപ്പിച്ചു……പ്രധാനമന്ത്രി ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുന്നു…. പ്രധാന ചാനലുകള്‍ ഓര്‍മ്മിപ്പിക്കുന്നു….എന്നിട്ടും നമ്മളില്‍ ‘ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല…’ ഇത് ഞാന്‍ പറഞ്ഞ വാക്കല്ല.. നേതാവിന്റേത് കടമെടുത്തതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു