കേരളത്തിൽ മദ്യഷാപ്പ് ഉടനെ തുറക്കില്ല

news@tvm
മൂന്നാംഘട്ട ലോക്ക് ഡൗണിൽ വിദേശമദ്യഷാപ്പുകൾ നിയന്ത്രണത്തോടെ തറക്കാമെന്ന കേന്ദ്ര നിർദ്ദേശം ഉണ്ടങ്കിലും സംസ്ഥാനത്ത് മദ്യഷാപ്പുകൾ തത്ക്കാലം തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ബിവറേജസുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിർദേശം യോഗത്തിൽ വച്ചത്.
കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്ന് തത്കാലം ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ഓറഞ്ച് ഗ്രീൻ സോണുകളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ യോഗത്തിൽ തീരുമാനമായി.

കേന്ദ്രം മദ്യവിൽപ്പനശാലകൾ തുറക്കാൻ ഇളവുനൽകിയിരുന്നു. ബാറുകൾ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകൾ തുറക്കുകയും ചെയ്യുമ്പോൾ ആളുകൾ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു