കൊച്ചി// നാലാംഘട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന ചാർട്ടിൽ അക്കങ്ങൾ വർധിക്കുകയാണ്. ഈ വർധന സർക്കാരും പ്രതീക്ഷിച്ചതാണ്. ഇതിനു അനുകൂലമായാണ് ആരോഗ്യ മേഖല വ്യക്തമായ ആസൂത്രണവും നടപടികളും മുൻകൂട്ടി കണ്ടതെന്ന് വ്യക്തമാകും. ഹോം കൊറൻ്റിൻ ശക്തമാക്കുകയാണ് വേണ്ടത്.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ തിരിച്ചു വരാൻ തുടങ്ങി. തിരിച്ചു വരുന്നവർ ഭൂരിപക്ഷം പേരും കൊവിഡ് വ്യാപന മേഖലയിൽ നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാനത്തെ കോവിഡ്-19 രോഗവാഹകരുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവരില്‍ രോഗബാധയുള്ളവര്‍ കൂടുതല്‍ ഉണ്ടാകാം. അവരില്‍ നിന്ന് രോഗം പകരുന്നത് തടയാനാണ് ജാഗ്രത വേണ്ടതെന്നു മന്ത്രി മുന്നറിയിപ്പ് നൽകി.
പുറത്തുനിന്ന് വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസും കൂടും. വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ ആക്കും. അവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അവരില്‍നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയാൻ കഴിയും.
വരുന്നവരില്‍നിന്നുള്ള പോസിറ്റീവ് കേസുകള്‍ കൃത്യമായി മാനേജ് ചെയ്യാനാകും. പക്ഷെ. ആ ആളുകള്‍ കൃത്യമായി ക്വാറന്റീന് വ്യവസ്ഥകള്‍ പാലിക്കണം. നമ്മുടെ നാട്ടിലുള്ളവരും കൃത്യമായി ക്വാറന്റീന് വ്യവസ്ഥകള്‍ പാലിക്കണം. പ്രായം ചെന്നവരും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്സ് ക്വാറന്റീന് പാലിക്കണം. ഇവര്‍ ആരും പുറത്തുനിന്ന് വന്നവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കവും പാടില്ല. ഇവ കൃത്യമായി പാലിച്ചാല്‍ കേരളത്തിന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുറത്ത് നിന്ന് വരുന്നവർ ഹോം കൊറൻ്റിൻ കർശന വ്യവസ്ഥയോടെ പാലിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളും പുറത്തു പോകാതെ വീട്ടിനുള്ളിൽ നിശ്ചിത ദിവസങ്ങളിൽ ഇരിക്കണം. ഇത് വഴി രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനമാണ് സർക്കാർ ലഷ്യമിടുന്നത്. കൊറൻ്റീൻ പരിധി ലംഘിക്കുന്നവരെ കുറിച്ച് സ്ഥലം ആരോഗ്യവുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന നിർദ്ദേശം എല്ലാ പ്രാദേശിക മോണിറ്ററിംഗ് വിഭാഗത്തിനും വകുപ്പ് അറിയിച്ചിട്ടുണ്ട്.
