കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ, കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നദികളെല്ലാം നിറഞ്ഞുകവിയും. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ച് തിമിര്‍ത്ത കാലവര്‍ഷം ആവര്‍ത്തിക്കാനും സാദ്ധ്യതയുണ്ട്.
പ്രളയം ഉണ്ടാകുന്ന തരത്തില്‍ കനത്ത മഴ ഉണ്ടാകുകയും ഡാമുകള്‍ നിറയും ചെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രവചനം. നദികള്‍ കരകവിയാം.കോവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മദ്ധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങള്‍ക്ക് കട്ടികൂടും. ആ മേഘങ്ങള്‍ ഒഴുകിയെത്തുബോള്‍ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.
സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പകുതിപോലും കിട്ടിയില്ല. വേനല്‍മഴ മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ കിട്ടേണ്ടത് 379.7 എം.എം ആണ്. കിട്ടിയത് 169.6 എം.എം മാത്രവും. 210.1മില്ലീമീറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സംസ്ഥാനത്ത് താപനില ഒന്നര മാസമായി കൂടുതലാണ്.
പകല്‍ 35 ഡിഗ്രിക്ക് താഴെ താപനിലയും രാത്രി താപനിലന 26ന് താഴെയും പോയിട്ടില്ല. അത് വായു ചൂടുപിടിക്കാനും വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇവിടെ വീശിയടിക്കാനും ഇടയാക്കും. ഇതും നല്ല മഴയ്ക്ക് അനുകൂലഘടകമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു