കേരളം പൊതുഗതാഗതം തുറന്നു; ബസ് ചാര്‍ജ്ജ് 40 പൈസ വര്‍ധിപ്പിച്ചു

തിരുവനന്തപുരം// സംസ്ഥാനത്ത് പൊതുഗതാഗതം ബുധനാഴ്ച മുതല്‍ അനുവദിക്കും. വാഹനത്തിലെ ഇരിപ്പിട അനുമതിയുടെ 50% മാത്രമെ യാത്രക്കാരെ അനുവദിക്കുകയുള്ളു. യാത്രക്കാരെ നിര്‍ത്തികൊണ്ടുള്ള യാത്ര അനുവദിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ നിലവിലുള്ള 70 പൈസ കിലോമീറ്റര്‍ ചാര്‍ജ്ജ് 40 പൈസ വര്‍ധിപ്പിച്ചു. ഒരു രൂപ പത്തുപൈസയാക്കി. എന്നാല്‍ സൗജന്യയാത്ര അനുമതിയുള്ളവര്‍ ഇക്കാലയളവില്‍ യാത്രചെയ്യേണ്ട പണത്തിന്റെ പകുതി നല്‍കണം. ഈ വര്‍ധന ലോക്ക് ഡൗണ്‍ കാലത്തുമാത്രമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അന്തര്‍ ജില്ലകളിലാണ് യാത്ര അനുമതി. എല്ലാ യാത്രകളും രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ. അവശ്യ സര്‍വ്വീസുകള്‍ക്ക് യാത്രചെയ്യാം.അവശ്യ സര്‍വ്വീസിന് സമയപരിധി ബാധകമല്ല. സ്വകാര്യ വാഹനത്തില്‍ അന്തര്‍ ജില്ലായാത്രക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം. ജില്ലകളില്‍ നിന്നും മറ്റു ജില്ലയിലെ വീടുകളില്‍ പോകുന്നതിന് അനുമതി ഉണ്ട്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലെയ്ക്ക് ജോലി ആവശ്യത്തിന് സ്ഥിരമായി സ്വകാര്യ വാഹനത്തില്‍ യാത്രചെയ്യുന്നതിന് ജില്ലാകളക്ടര്‍, പൊലീസ് ചീഫ് എന്നിവരുടെ പാസ് വാങ്ങണം. സ്‌കാര്യ നാലുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ക്ക് യാത്രചെയ്യാം. ടാക്‌സികളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് യാത്രചെയ്യാം. ഓട്ടാറിക്ഷകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മാത്രം യാത്ര. കുടുംബമാണെങ്കില്‍ മൂന്നുപേരെ കൊണ്ടുപോകാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു