കേന്ദ്ര മന്ത്രി ലൈവിലാണ് .. പ്രവാസികൾക്ക് ആശങ്ക വേണ്ട മറുപടി ഫെയ്സ് ബുക്ക് പേജിൽ

കോഴിക്കോട് // കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യാത്രാ സൗകര്യം തടസപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇനി ആശങ്ക വേണ്ട .. കേന്ദ്രമന്ത്രിയുടെ ഫെയ്സ് ബുക്ക് പേജിൽ സംശയങ്ങൾക്ക് വൈകീട്ടോടെ മറുപടി.

പ്രവാസികൾക്ക് സംശയങ്ങളും വിശദവിവരവും കത്യമായി അറിയിക്കാനും മനസിലാക്കാനുമാണ് കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വന്തം ഫെയ്സ് ബുക്ക് പേജിൽ വൈകീട്ട് ആറ് മണിക്ക് പ്രവാസികളുടെ സംശയങ്ങൾക്ക്മ റുപടിയുമായി എത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഫെയ്സ് ബുക്കിൽ പ്രവാസികൾക്കായി സംശയങ്ങൾ അറിയിക്കാൻ മൊബൈൽ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഫെയ്സ് ബുക്ക് പേജിൽ നൽകിയ മന്ത്രിയുടെ കുറിപ്പ് വിശദമായി…. ചുവടെ..

കേന്ദ്ര മന്ത്രി വി.മുരളീധരൻ

“ഏതൊക്കെ മേഖലകളിൽ നിന്ന് വരും ദിവസങ്ങളിൽ ഫ്ളൈറ്റുകളെത്തുമെന്ന ചോദ്യവുമായി നിരവധി സന്ദേശങ്ങളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എംബസിയിൽ രജിസ്റ്റർ ചെയ്യാതെ നോർക്കയിൽ മാത്രം രജിസ്റ്റർ ചെയ്തവർക്ക് നാട്ടിലേക്ക് വരാൻ പറ്റുമോയെന്നതാണ് മറ്റൊരു ചോദ്യം.
റിയാദും മസ്കറ്റുമടക്കമുള്ള ഇടങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിൽ വരേണ്ട പ്രവാസികളുടെ വിഷയത്തിൽ അവരുടെ സന്ദേശം കിട്ടിയപ്പോൾ തന്നെ ഇടപെട്ടിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസി സമൂഹം നിരവധി ആശങ്കകളും സംശയങ്ങളുമായി വിദേശകാര്യ മന്ത്രാലയത്തെയും എന്നെയും നിരന്തരം ബന്ധപ്പെടുന്ന സാഹചര്യത്തിൽ നേരിട്ട് മറുപടി നൽകാൻ ഫേസ് ബുക്കിൽ ഇനിയുള്ള ദിവസങ്ങളിലും ലൈവിൽ വരാമെന്ന് കരുതുന്നു.
നിങ്ങളുടെ ചോദ്യങ്ങൾ എനിക്ക് 79075 99790 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമായോ ഈ പോസ്റ്റിൽ കമന്റായോ ഇടാം.
ഫേസ്ബുക്ക് ലൈവിൽ നാളെ വൈകീട്ട് 6 മണിക്ക് മറുപടിയുണ്ടാകും. ഒപ്പം നിങ്ങളുന്നയിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ഇടപെടലും….”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു