കെഎസ്‌ഇബിയുടെ ഇൻ്റെർനെറ്റ്, തുടക്കം കോഴിക്കോട് നിന്ന്

നരിക്കുനി (കോഴിക്കോട്) // കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡ് ലിമിറ്റഡ് വൈദ്യുതി കണക്ഷന് പുറമെ ഇൻ്റെർനെറ്റും. കേരള സർക്കാർ 2016ൽ പ്രഖ്യാപിച്ച കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ ഫോൺ ) പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രാരംഭ നടപടികൾ കോഴിക്കോട് നരിക്കുനി കെ.എസ് ഇ.ബി സെക്ഷന് കീഴിൽ തുടങ്ങി.
കേബിളുകൾ സ്ഥാപിക്കുന്ന ജോലികളാണ് നരിക്കുനി കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്. കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡുമായി ചേർന്ന് ലോക ബാങ്ക് സഹായത്തോടെ 1028 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കാനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്.


കെഎസ്ഇബിയുടെ എല്ലാ 210 ,110 ,66 കെവി സബ്സ്റ്റേഷനുകളയും ആദ്യമായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കും. ഇത് കെ എസ് ഇ ബി യുടെ നിലവിലുള്ള വൈദ്യുതി തൂണുകളിലൂടെയാണ് വലിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാ കെ എസ് ഇ ബി ഉപഭോക്താക്കൾക്കും ഇൻ്റർനെറ്റ് കണക്ഷൻ നൽകാനാണ് പദ്ധതി. ഈ കെ ഫോൺ ശൃംഖല ഉപയോഗിച്ച് ഏത് സേവനദാതാവിനും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാം.
ആദ്യമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ,പൊതുമേഖലാ സ്ഥാപനങ്ങളും ,സ്കൂളുകൾ ,വായനശാലകളും കെ ഫോൺ നെറ്റ് വർക്ക് പരിധിയിൽ വരും. ഇതിന് പുറമെ ബി പി എൽ കുടുംബങ്ങളും സൗജന്യ ഇൻ്റർനെറ്റ് പരിധിയിൽ വരാൻ സാധ്യതയുണ്ട്.
കെ എസ് ഇ ബി യുടെ നിലനില്പിനും, ജനങ്ങളിൽ ഇപ്പോൾ ഇൻ്റെർനെറ്റ് ഉപയോഗം വർദ്ധിച്ചതുമാണ് കെ എസ് ഇ ബി.യെ ഇത്തരം ഒരു ചിന്തയിലേക്ക് നയിച്ചത്. കോഴിക്കോട് ജില്ലയിലെ മടവൂർ 110 കെ. വി സബ് സ്റ്റേഷനിലാണ് ആദ്യമായി കെ ഫോണിനുള്ള ജോലികൾ നടക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു