കാർ അപകടത്തിൽ നായക നടൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

അപകടത്തിൽപ്പെട്ട കാർ

news@kochi
മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാനത്തെ തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ചലച്ചിത്ര താരം ബേസില്‍‌ ജോര്‍ജ്,  അശ്വിൻ ജോയ്,  നിതിൻ എന്നിവരാണ് മരിച്ചത്. 
മരിച്ച മൂന്ന് പേരും വാളകം സ്വദേശികളാണ്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈർ കാറാണ് മേക്കടമ്പ് പള്ളിതാഴെ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. രാത്രി ഒൻപതു മണിയോടെയാണ് അപകടം.

ബേസിൽ ജോർജ്

വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജ്, സിജി ദമ്പതികളുടെ മകനാണ് ബേസില്‍. “പൂവള്ളിയും കുഞ്ഞാടും ” എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ബേസില്‍ സിനിമയിലെത്തിയത്.  അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍ പരിക്കേറ്റു. ഇതില്‍  ഒരാളുടെ നില ഗുരുതരമാണ്.
ഡീലക്സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം. മൂന്ന് അഥിതി സംസ്ഥാന തൊഴിലാളികളും അപകടത്തിൽ പെട്ടു. റെമോൻ ഷേക്ക്, അമർ ബീരാൻ, സാഗർ സെൽവകുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ട അഥിതി തൊഴിലാളികൾ.

പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ നിയന്ത്രണം വിട്ട് തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു