ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളും സജീവമാകും

കൊച്ചി // നാലാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഉണ്ടായാലും സംസ്ഥാനത്ത് വിദ്യഭ്യാസ മേഖലയിൽ ജൂൺ ഒന്നിന് തന്നെ കുട്ടികൾക്ക് വിദ്യാഭ്യാസം ആരംഭിക്കാനുള്ള പ്രവർത്തനവുമായി സർക്കാർ സജീവമാണ്. ഇതോടൊപ്പം ഓൺലൈൻ പഠന സംവിധാനവും ഒരുങ്ങുന്നുണ്ട്.

ചില കുടുംബങ്ങളിൽ കുട്ടികളെ വിദ്യാലയങ്ങളിൽ രാവിലെ അയച്ചതിന് ശേഷമാണ് രക്ഷിതാക്കൾ ജോലിക്ക് പോകുന്നത്. പഠനം രാവിലെ മുതൽ ഓൺലൈൻ സംവിധാനത്തിലൂടെ താത്ക്കാലികമായെങ്കിലും ആകുന്നതോടെ ചെറു കുടുംബങ്ങിൽ രക്ഷിതാക്കളിൽ ഒരാൾ വീട്ടിലിരിക്കേണ്ട അവസ്ഥയിലേയ്ക്ക് മാറുമെന്ന് പറയുന്നു.

ലോക്ക് ഡൗൺ പിൻവലിച്ചാലും സാമൂഹ്യ അകലം പാലിക്കുകയും തുണികൊണ്ടുള്ള മുഖാവരണം ധരിക്കുന്നതും കർശനമായി തുടരും. ഈ സാഹചര്യത്തിൽ ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പഠനവും ഇരിപ്പിടവും എങ്ങിനെ വേണ്ടതെന്ന ആശങ്ക നിലനിൽക്കുന്നു. ഇതോടൊപ്പം താത്കാലികമായി ഓൺലൈൻ സംവിധാനത്തിൽ പഠനം തുടങ്ങിയാലും ചില ബുദ്ധിമുട്ടുകളും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ചൂണ്ടി കാണിക്കുന്നു.

മൊബൈൽ ഫോൺ, ടാബ് ലെറ്റ്, കംപ്യൂട്ടർ ഇതിൽ ഏതെങ്കിലും ഒരു മാർഗം ഉപയോഗിച്ചായിരിക്കും വീടുകളിൽ പഠനം. ഈ അവസരത്തിൽ കുട്ടികളെ ഒറ്റക്കിരുത്തി ജോലിക്ക് പോകാൻ രക്ഷിതാക്കൾക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് ഒരാൾ വീട്ടിലിരിക്കേണ്ട സ്ഥിതി വരുന്നത്. അതെല്ലങ്കിൽ വൈകീട്ട് മൂന്നോ നാലോ മണിക്കൂർ ഓൺ ലൈൻ പഠനം പലർക്കും ഗുണകരമാകും.

വിദ്യാലയങ്ങളിൽ സാമൂഹ്യ അകലം അദ്ധ്യാപകർക്ക് നടപ്പാക്കാൻ കഴിയുന്നതാണ്. സ്ക്കൂൾ അങ്കണത്തിലെ മരച്ചുവട് തണൽ സ്ഥലങ്ങൾ ക്ലാസ് നടത്തിപ്പ് ഉപയോഗിക്കാം. ഇതോടൊപ്പം പുറത്ത് പന്തൽ കെട്ടിയും താത്ക്കാലിക സൗകര്യം ഒരുക്കി ക്ലാസ് മുറികളെ ആയാസമാക്കാൻ കഴിയും.

കൊവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ സാമൂഹ്യ അകലം പാലിക്കുക എന്നത് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ഇനി കൂടുതൽ ശ്രദ്ധ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിക്കേണ്ടി വരും.

സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടായാൽ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രത്യേക പഠന പരിപാടി സംപ്രേഷണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന് സൗകര്യമായി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ ഈ ചാനൽ ഇവരുടെ സംവിധാനത്തിൽ ഉണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കാർ വിവരം നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് വെബിലും മൊബൈലിലും ഈ ക്ലാസുകള്‍ കുട്ടികൾക്ക് ലഭ്യമാക്കുന്നതെന്ന് പറഞ്ഞത്.. ഇത്തരത്തില്‍ സൗകര്യങ്ങളൊന്നും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതും സർക്കാരിൻ്റെ പരാഗണനയിലാണന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തരം ഐ.ടി. മാദ്ധ്യമങ്ങളുടെ സ്വകര്യം എത്ര വീടുകളിൽ ഉണ്ടെന്ന കണക്ക് രണ്ടാഴ്ച മുമ്പ് സർക്കാർ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനം ഇല്ലാത്ത മേഖലയിൽ വേണ്ട സൗകര്യം നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് അറിയുന്നു.

പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് മാർച്ച് 18 ന് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഇത് ഉടനെ പൂര്‍ത്തിയാവും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംവിധാനം ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയെ പോലെ തുടർ ദിവസങ്ങളിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ പ്രാധാന്യത്തോടെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഇനി മുന്നിലുള്ളത്.

.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു