ഓണ്‍ലൈന്‍ മദ്യം, കാത്തിരിക്കാം രണ്ടുനാള്‍

കൊച്ചി// സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നിറുത്തിവച്ച മദ്യവിപണി രണ്ടുനാള്‍ക്കകം ഉണരും. ഇനി പുതിയനിരക്കിലുള്ള മദ്യം ലഭ്യമാകും. ബിവറേജസ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും ക്ലബ്ബുകളിലും ഇനി മദ്യം ലോക്ക് ഡൗണ്‍ കാലത്ത് മുന്‍കൂര്‍ ബുക്കിംങ്ങ് വഴി മാത്രമാണ് ലഭ്യമാകുക. മദ്യപന്‍മാര്‍ഇത് ‘കൊവിഡ് ഇഫക്ടായാണ്’ കരുതുന്നത്. ഓണ്‍ലൈന്‍ ആയി പ്രത്യേക മൊബൈല്‍ ആപ്പ് അണിയറയില്‍ ട്രയല്‍റണ്‍ നടക്കുന്നു.
ഓണ്‍ലൈന്‍ ബുക്കിംങ്ങ് സജ്ജമാകുന്ന മുറക്ക് നിബന്ധനകള്‍ പാലിച്ച് ഔട്ട്‌ലറ്റുകളില്‍ പാഴ്‌സലായി മദ്യം ലഭിക്കും. ഇതിനുള്ള രീതിയിലാകും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ക്രമീകരിക്കുക. എന്നാല്‍ ബാറുകളിലും ക്ലബ്ബുകളിലും മദ്യവിതരണത്തിനൊപ്പം ഭക്ഷണവും പാര്‍സലായി നല്‍കാനുള്ള അവസരവും ഉണ്ട്. ഒരേ സമയം അഞ്ചില്‍കൂടുതല്‍ പേര്‍ അനുവദനീയമല്ല. വരുന്നവര്‍ സാമൂഹിക അകലം പാലിക്കണം.
കൊച്ചികേന്ദ്രമായുള്ള ‘എഫ്ടി’ ഐടി കമ്പനിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ഗൂഗില്‍ പ്ലെയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ഒരു പിന്‍ നമ്പര്‍ സംവിധാനത്തിലാണ് ബുക്കിംങ്ങ്. ശേഷം മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ലഭിക്കും. ഇതു ലഭ്യമായെങ്കിലെ ഔട്ട്‌ലറ്റുകളില്‍ മദ്യം ലഭ്യമാകു. ഒരുതവണ വാങ്ങിയാല്‍ പിന്നീട് അഞ്ചു ദിവസത്തിനുശേഷമാണ്. വീണ്ടും ബുക്കിംങ്ങ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും, അല്‍പ്പം മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധമുള്ളവര്‍ക്കേ ഇനി ബുക്കിംങ്ങ് സംവിധാനത്തില്‍ മദ്യം ലഭിക്കൂ എന്നത് മദ്യം ഉപയോഗിക്കുന്ന സാധാരണക്കാരായ ഒട്ടേറെപേര്‍ക്ക് ആശങ്കയുണ്ട്. എങ്കിലും ആവശ്യക്കാരന്‍ ഏതെങ്കിലും രീതിയില്‍ മൊബൈല്‍ ടോക്കണ്‍ നമ്പര്‍ സംഘടിപ്പിക്കുമെന്ന വിലയിരുത്തലാണ് കോര്‍പ്പറേഷനുള്ളത്. മദ്യം ഉപയോഗിക്കാത്തവര്‍ക്കും ഈ ആപ്ലിക്കേഷന്‍ വഴി ടോക്കണ്‍ എടുക്കാന്‍ കഴിയുമെന്നതിനാല്‍ ചിലര്‍ക്ക് സഹായകരമാകും. പക്ഷേ, മൊബൈലില്‍ ടോക്കണ്‍ ലഭിച്ചവര്‍ തന്നെ മദ്യം വാങ്ങാന്‍ വരണമെന്ന നിര്‍ദ്ദേശമുണ്ടായാല്‍ ഈ വഴിയും അത്തരക്കാര്‍ക്ക് അടയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു