
news @ kozhikode
കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ്മായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ എന്‍ഐഎ റെയ്ഡ്. കോഴിക്കോട് നിന്നുംരണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ വിജിത്ത് വിജയന്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മാദ്ധ്യമ പ്രവര്‍ത്തകനായ അഭിലാഷ് എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ എന്‍ഐഎ കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് മാവൂരിനടുത്ത ചെറുകുളത്തൂരിലെ പരിയങ്ങാട് പുതുക്കുളങ്ങര വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍. അഭിലാഷിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് സ്വദേശിയായ സജിത്ത് ലോക്ക് ഡൗണിന് മുമ്പ് പാലക്കാട്ടേക്ക് പോയതാണ്. നിരവധി വര്‍ഷമായി ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു എന്ന് പറയുന്നു. റെയ്ഡില്‍ എട്ട് മൊബൗല്ഫോണ്, ഏഴ് സിം കാര്‍ഡ്, രണ്ട് മെമ്മറികാര്‍ഡ്, ഏഴ് പെന്‍ഡ്രൈവ്, ഒരു വോയ്സ് റിക്കോര്‍ഡര്‍, ഒമ്പതു ബുക്കുകള്‍, ലാപ്ടോപ് തുടങ്ങിയവ കണ്ടെടുത്തു. ഇരുവരും നേരത്തെ കേസില്‍ അറസ്റ്റിലായവരുമായി ബന്ധമുള്ളവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ എന്‍ഐഎ സംഘം വീട് വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്‍ഐഎ ഡിവൈ എസ്പി വിജയന്റെ നേതൃത്വത്തില്‍ പകല്‍ രണ്ടരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കൊണ്ടുപോയി. വിജിത്തും സജിത്തും ഒരു വര്‍ഷത്തിലധികമായി കല്ലേരി, മുണ്ടക്കല്‍, പരിയങ്ങാട് എന്നീ സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നതായി പറയുന്നു. ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളിലെ അധ്യാപകരായാണ് ഇവര്‍ ഇവിടെയെത്തുന്നത്. മൊഡ്യൂള്‍ എന്ന പേരില്‍ ഇവര്‍ ഒരു ട്യൂഷന് സെന്റര്‍ പരിയങ്ങാട്ടിന്മേല് തുടങ്ങിയിരുന്നു. നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത നിലയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് അന്വേഷണ സംഘം പറഞ്ഞു.