എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: സംശയങ്ങൾക്ക് ‘വാര്‍ റൂം’ റെഡി

കോഴിക്കോട് //  സംസ്ഥാനത്ത് മാറ്റിവച്ച് മേയ് 26ന് വീണ്ടും തുടരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും അന്വേഷണങ്ങള്‍ക്കകുമായി  തിരുവനന്തപുരത്ത് വാര്‍ റൂം സജ്ജീകരിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ സംശയങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിലാണ് വാര്‍ റൂം സജ്ജീകരിച്ചത്. രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തിക്കുക. ബന്ധപ്പെടുന്നതിന് താഴെകാണുന്ന നമ്പറിലാണ് വിളിക്കേണ്ടത്.
ഫോണ്‍:  0471 2580506, വാട്‌സാപ്പ് 8547869946. എസ്.എസ്.എല്‍.സി ഫോണ്‍ നമ്പര്‍ :     8301098511, എച്ച്.എസ്.എല്‍.സി ഫോണ്‍ നമ്പര്‍ 9447863373, വി.എച്ച്.എസ്.സി ഫോണ്‍ 9447236606. e-mail : examwarroom@gmail.com

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു