എല്ലാ പ്രവാസികൾക്കും ‘ആരോഗ്യ സേതു’ നിർബന്ധമാക്കി

വിമാനത്താവളത്തിലെത്തിയാൽ
ആപ്പ് ഡൗൺ ലോഡ് ചെയ്യണം

കോഴിക്കോട്// കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെക്ക് തിരിച്ചു വരുന്ന എല്ലാ പ്രവാസികളും കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ സംവിധാനമായ ‘ആരോഗ്യ സേതു’
മൊബൈൽ ഫോൺ ആപ്പ് സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശം.

ഇന്ന് കേരളത്തിൽ എത്തുന്ന ആദ്യ രണ്ടു വിമാനങ്ങളിലെ നാനൂറോളം വരുന്ന പ്രവാസികൾ വിമാനത്താവളത്തിൽ നിന്നു തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇത് മായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രത്യേകം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരുടെ സുരക്ഷയും, ശാരീരിക പരിശോധനയും, കൊററ്റൈൻ സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ പുറത്തിറക്കിയ മാർഗരേഖ ഉത്തരവിൽ രണ്ടാം നമ്പറിൽ രണ്ടാം നിർദ്ദേശമായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കപ്പൽ മാർഗം തുറമുഖത്തെത്തുന്നവർക്കും ഇത് ബാധകമാണ്.

ഏപ്രിൽ രണ്ടിനാണ് കേന്ദ്ര സർക്കാർ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. 12 ഭാഷയിലുള്ള ഈ ആപ്പ് ഇതുവരെ ഒമ്പത് കോടി 12 ലക്ഷം പേർ ഉപയോഗിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു