കോഴിക്കോട്// ലോക്ക് ഡൗണിൽ യാത്ര തടസപ്പെട്ട് രണ്ടു മാസമായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ 494 പേർ ട്രയിൻ മാർഗം കേരളത്തിലെത്തി. നിസാമുദീനിൽ നിന്നും തിരുവനന്തപുരം വരെയുള്ള രാജധാനി സ്പെഷ്യൽ ട്രയിനിലും ജയ്പുർ ട്രയിനിലുമാണ് സംഘം കേരളത്തിൽ എത്തിയത്. രാജധാനി ട്രയിൻ രാവിലെ ആറ് മണിയോടെ തലസ്ഥാനതെത്തി.
ട്രയിൻ ഇന്നലെ രാത്രി ഏഴ് മണിയോടെ കാസർകോട് എത്തിയതിൽ 30 യാത്രക്കാരാണ് ജില്ലയിൽ ഇറങ്ങിയത്. തുടർന്ന് കണ്ണൂർ 74, കോഴിക്കോട് 72, വയനാട് 20, മലപ്പുറം 77, പാലക്കാട് 33, തൃശൂർ അഞ്ച്, ആലപ്പുഴ ഒരാളുമാണ് യാത്രക്കാർ. ഒരു മലപ്പുറം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ജയ്പൂരിൽ നിന്നും 180 യാത്രക്കാരുമായി ട്രയിൻ പുലർച്ചെ 2.30 ന് കേരളത്തിൽ എത്തി. യാത്രക്കാർ മലബാറിൽ നിന്നുള്ളവരാണ്. കാസർക്കോട് 15, കണ്ണൂർ 53 ,കോഴിക്കോട് 30, വയനാട് 24, മലപ്പുറം 32, പാലക്കാട് 21, തൃശൂർ അഞ്ചു പേരു മാണ്.