ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കും: പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യയും അമേരിക്കയും ചേര്‍ന്ന്
കോവിഡിന് എതിരെ വാക്‌സിന്‍ നിര്‍മിക്കും

വാഷിംഗ്ടണ്‍// കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കുന്നു . ഇരുരാജ്യങ്ങളും ചേര്‍ന്ന് വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും ഒരുമിച്ച് കൊവിഡിനെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. അമേരിക്കയിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. 14,84,285 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് ഇവിടെ കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്. 88,507 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു