ഇന്ത്യക്കകത്ത് വിമാന സർവീസ് തുടങ്ങി

ഇന്ന് കൊച്ചിയിൽ നിന്ന് 17 സർവ്വീസ്

report: aswathi menon
കൊച്ചി// ലോക്ക്ഡൗണിനെ തുടർന്ന് 61 ദിവസമായി നിർത്തിവെച്ച ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിച്ചു. ആന്ധ്ര, പശ്ചിമ ബംഗാൾ വിമാന സർവ്വീസ് വ്യാഴാഴ്ച തുടങ്ങും. വിശാഖപട്ടണത്ത് നിന്ന് ചൊവ്വാഴ്ച യാണ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് ഇന് 17 സർവ്വീസുകൾ ഉണ്ടാകും. കൂടുതലും ബാംഗ്ലൂർ, പുണെ വിമാനത്താവളങ്ങളിലേയ്ക്കാണ്.

ഡൽഹിയിൽ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലർച്ചെ 4.45 നും മുംബൈ- പട്ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഏഷ്യ വിമാനം കേരളത്തിൽ എത്തി.

ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, എയർ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, പട്ന, പുണെ, കൊച്ചി തുടങ്ങി പ്രമുഖ നഗരങ്ങളിൽ നിന്ന് സർവീസുകൾ ഉണ്ടാകും.

വിമാനത്താവളങ്ങളിൽ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സർവീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കർശനമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്.

രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗതത്തിന്റെ മൂന്നിലൊന്ന് മെയ് 25 ന് പുനരാരംഭിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസ് നിർത്തിവെച്ചിരിക്കുന്നത് തുടരും. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്താവളങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും എഎഐ ഉൽപ്പെടുത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു