കാസര്‍ക്കോട് // ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ കാണാനെത്തുന്നവരെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ആശുപത്രികളിലെത്തുന്ന എല്ലാ രോഗികളെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സാഹചര്യമുണ്ടാകണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം അടിയന്തിരമായി പുനരാരംഭിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയിലെ മെഡിക്കല്‍ ലാബുകള്‍ ഡി എം ഒ യുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പി പി ഇ ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം പാടില്ല-ജില്ലാ കളക്ടര്‍
