ആരോഗ്യ സേതു; സ്വകാര്യതയ്ക്ക് വെല്ലുവിളിയല്ല; ഹാക്കര്‍ക്ക് മറുപടിയുമായി കേന്ദ്രം

ആരോഗ്യതേസു ആപ്പ് സ്വകാര്യതയ്ക്ക് വെല്ലുവിളിയല്ലെന്ന് കേന്ദ്രം. കോവിഡ് ട്രാക്കറായ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന ആരോപണത്തിലായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
കൃത്യമായ വിവരങ്ങള്‍ നല്‍കാനാണ് ഫോണിന്റെ ബ്ലൂടൂത്തും ലൊക്കേഷനും ഓണ്‍ ആക്കിയിടാന്‍ പറഞ്ഞിരിക്കുന്നത്. വിവരങ്ങള്‍ സെര്‍വറില്‍ സുരക്ഷിതമാണെന്നും ആരോഗ്യസേതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.


സ്വകാര്യത സംബന്ധിച്ച വിഷയം ഹാക്കറുമായി ചര്‍ച്ച ചെയ്‌തെന്നും ആപ്ലിക്കേഷന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ബോധിപ്പിച്ചതായും ആരോഗ്യസേതു പ്രസ്താവനയില്‍ വ്യക്തമാക്കി.’ഞങ്ങള്‍ ഈ സിസ്റ്റം നിരന്തരം നിരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാണെന്ന് ആരോഗ്യസേതു സംഘം ഉറപ്പുനല്‍കുന്നു. ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഞങ്ങളെ ബന്ധപ്പെട്ട എത്തിക്കല്‍ ഹാക്കറിന് നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൂണ്ടിക്കാട്ടണമെന്നും’ ആരോഗ്യസേതു പ്രസ്താവനയില്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു