അബുദാബിയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 2.15ന് കരിപ്പൂരിലെത്തി

കോഴിക്കോട്  // അബുദാബിയില്‍ നിന്നും ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഎക്‌സ് 0348 വിമാനം പുലര്‍ച്ചെ 2.15 ന് കരിപ്പൂരില്‍ ഇറങ്ങി. വിമാനത്തില്‍ 180 പ്രവാസികളാണ് എത്തിയത്. നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന 180 പ്രവാസികളുമായി ഐ.എക്സ് 0348 എന്ന പ്രത്യേക വിമാനം  അബുദബിയില്‍ നിന്ന് രാത്രി 11.30ന് പുറപ്പെട്ടു.  കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ള 180 പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഈ വിമാനത്തിലുണ്ടായിരുന്നു.
ഇന്ന് നാട്ടിലെത്തിയ പ്രവാസികളില്‍ പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന  65 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ച് പേരും 10 വയസ്സിന് താഴെ പ്രായമുള്ള 23 കുട്ടികളും 21 ഗര്‍ഭിണികളും അത്യാവശ്യ ചികിത്സകള്‍ക്കായി നാട്ടിലെത്തുന്ന 47 പേരും ഉറ്റബന്ധുക്കളുടെ മരണം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന 18 പേരും ഉണ്ട്. മലപ്പുറം സ്വദേശികളായ 93 പേര്‍ ഈ വിമാനത്തില്‍ ഉണ്ട്.
ആലപ്പുഴ- ഒന്ന്, എറണാകുളം -ഒന്ന്, കണ്ണൂര്‍- 13, കൊല്ലം- രണ്ട്, കോഴിക്കോട്-51, പാലക്കാട്- 16, തൃശൂര്‍- ഒന്ന്, വയനാട്- ഏഴ്
ഇവരെ കൂടാതെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു