കാസർക്കോട്// മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് അവർ പുറപ്പെടുന്ന സ്ഥലത്ത് നിന്നുള്ള പാസും എത് ജില്ലയിലേക്കാണോ പോവുന്നത് ആ ജില്ലയിൽ നിന്നുള്ള പാസും നിർബന്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

അല്ലാത്ത തരത്തിലുള്ള വാർത്തകൾ എൻ്റെ പേരിൽ ചില ചാനലുകളിൽ കാണിക്കുന്നത് വാസ്തവ വിരുദ്ധമാണ്. കാസർകോട് ജില്ലയ്ക്കാരുടെ കാര്യത്തിൽ മാത്രം തീരുമാനമെടുക്കാനാണ് കാസർകോട് ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.