സർക്കാർ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെളളി വരെ മാത്രം: ഒറ്റ നമ്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഓടും

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഭാഗികമായി പ്രവർത്തിച്ച സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യം, പോലീസ്, ഹോംഗാർഡ്, സിവിൾ ഡിഫൻസ്, ഫയർ ഫോഴ്‌സ്, ദുരന്ത നിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂർണതോതിൽ പ്രവർത്തിക്കും.

മറ്റു സർക്കാർ ഓഫീസുകൾ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവർത്തിക്കും. ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാർ ജോലിക്കെത്തണം.
സഹകരണ സൊസൈറ്റികളിൽ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാർ ഹാജരാകണം.

സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തി അനുമതി നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പർ വാഹനങ്ങൾക്ക് അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട നമ്പർ വാഹനങ്ങൾ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കും. യാത്രക്കാർ മാസ്‌ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു