സ്പ്രിംങ്കളര്‍ ഡാറ്റാ വിവാദം: ഒന്നാം പ്രതി മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

തിരുവന്തപുരം : സ്പ്രിംങ്കളര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും. പ്രതിപക്ഷത്തിന്റ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി ശരിവക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട ഒരു ഫയലും സെക്രട്ടേറിയറ്റിലില്ല. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കരാര്‍ ഉറപ്പിച്ചത്.

സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ വിവാദ കമ്പനിക്ക് നല്‍കി. ഇതുവരെ 1.75 ലക്ഷം വ്യക്തി വിവരങ്ങളാണ് നല്‍കിയത്. ഇതിന് 200 കോടിയുടെ വിലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇതുവഴി ശേഖരിച്ചത്. ഇതെല്ലാം വ്യക്തികളുടെ അനുമതിയോടെയാണെന്നും പറയുന്നു. വിവരങ്ങള്‍ നല്‍കിയ ആരും തന്നെ അനുമതി നല്‍കിയൊ എന്ന് അന്വേഷിച്ചുണ്ടാവില്ല. ഈ വിരങ്ങളും കൈമാറിയാല്‍ വിവാദ കമ്പനി 700 കോടിയുടെ വരുമാനമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പ്രിംങ്കളര്‍ കേസ് നിസ്സാരമായുള്ളതല്ല. കമ്പനിയെകുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും ഇവര്‍ മറ്റുരാജ്യങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്. സംസ്ഥാനം നേടിയെടുത്ത പുരോഗതി ചുളുവില്‍ ഈ കമ്പനി അടിച്ചെടുക്കുകയാണ്. പക്ഷേ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. ഈ പരസ്യം എല്ലാ സെക്രട്ടറിമാരും കണ്ടതാണ്. എല്ലാവരും കേട്ടതാണ്. ആരെങ്കിലും സഹായിക്കാന്‍ ഓടിവരുന്നു എന്ന് പറയുമ്പോള്‍ അവര്‍ക്ക് എല്ലാം ഏല്‍പ്പിച്ചു കൊടുക്കാന്‍ ഒരു സര്‍ക്കാരിന് കഴിയുമോ. എത്രകാലം ഈ കമ്പനിയെ അറിയും മുഖ്യമന്ത്രിക്ക് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആദാര്‍കാര്‍ഡ് വിഷയത്തില്‍ വ്കതിഗത വിവരം ചോരുന്നതിനെതിരെ സിപിഎം ശക്തമായ നിലപാടെടുത്തതാണ്. ആ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗമാണ് പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ സിപിഎമ്മിന് വ്യത്യസ്തമായ സമീപനം സ്വീകരിച്ചതി മുഖ്യമന്ത്രി ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു