സ്പ്രിംഗ്‌ളര്‍ : സിബിഐ അന്വേഷിക്കണം – ബിജെപി

അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ഗാമിയായ ഉമ്മന്‍ ചാണ്ടിയും ഒരുപോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

സ്പ്രിംഗ്‌ളര്‍ ഡാറ്റാ വിവാദമായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംഭവിച്ച അതേ രീതിയില്‍ തന്നെയാണ് പിണറായി വിജയന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. അഴിമതിയാണ് കുടുംബത്തെയും അവരുടെ ഓഫീസുകളെയും രൂപപ്പെടുത്തുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഈ ഡാറ്റാ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഐടി വകുപ്പിനെ നയിക്കുന്നത് പിണറായിവിജയനാണ്. ഐടി സെക്രട്ടറി എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്.
ശിവശങ്കര്‍ ഇന്നലെ പറഞ്ഞത് നുണയാണ്. ഈ വിവാദ വിഷയത്തില്‍ പിണറായി കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു