സ്പ്രിംഗ്‌ളര്‍ വിവാദം; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം : അമേരിക്കന്‍ ഡാറ്റാ കമ്പനിയായ സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം. സ്പ്രിംഗ്‌ളര്‍ കമ്പനി ഡാറ്റാ തട്ടിപ്പ് കേസില്‍ നിയമനടപടി നേരിടുന്ന സ്ഥാപനമാണെന്നും സംസ്ഥാന ഐടി സെക്രട്ടറി സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ ഏജന്‌റാണെന്നും രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ ഐടി സെക്രട്ടറിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട രേഖയിലും ദുരൂഹത ഉണ്ട്. കമ്പനിയുമായി എഗ്രിമെന്റ് ഉണ്ടാക്കിയെന്ന് പറയുന്നുണ്ടെങ്കിലും റവന്യു, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പ് മന്ത്രിമാര്‍ക്കൊന്നും ഇതിനെകുറിച്ച് അറിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി അവ്ക്തമായ ഉത്തരമാണ് നല്‍കുന്നത്. കൂടതല്‍ വിവരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെ മറുപടിലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ 87 ലക്ഷം മലയാളികളുടെ രേഖകള്‍ നല്‍കി വ്യക്തിഗത ഡാറ്റാ കച്ചവടം നടത്തിയതായി അദ്ദേഹം ആരോപിച്ചു. ആരോഗ്യ വിവരങ്ങളും, വ്യക്തിഗത വിവരങ്ങളും കൈമാറുന്നതിന് മുമ്പ് കേന്ദ്രത്തിന്റെയും സംസ്ഥാന കാബിനറ്റിന്റെയും അനുമതി വേണം. ഇതുരണ്ടും നടന്നില്ല. ഇത് അഴിമതിയാണ്. അമേരിക്കയില്‍ 350 കോടി ഡാറ്റാ തട്ടിപ്പ് കേസില്‍പ്പെട്ട കമ്പനിയുമായി കേരള സര്‍ക്കാര്‍ എഗ്രിമെന്റ് ഉണ്ടാക്കിയത് ഗൗരവമായ പ്രശ്‌നമാണന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് പുറത്തുവിട്ട രേഖ സപ്രിംഗ്‌ളര്‍ ഇമെയില്‍ സന്ദേശമാണ്. ഇതു തന്നെ ആരോപണം ഉണ്ടായപ്പോള്‍ പുറത്തുവന്നതാണ്. എങ്ങിനെ ഈ സ്ഥാപനത്തെ തിരഞ്ഞെടുത്തു അതും അറിയില്ല. ലീഗല്‍ എഗ്രിമെന്റില്ല. എഗ്രിമെന്റില്‍ പാലിക്കേണ്ടതെന്നും സര്‍ക്കാര്‍ പാലിച്ചില്ല. ഇതില്‍ മുഖ്യമന്ത്രിയുെട പങ്ക് എന്താണ്. അദ്ദേഹത്തിന്റെ അറിവില്ലാതെ ഇങ്ങിനെ ഒന്ന് നടക്കില്ല. കേരളംകണ്ട എറ്റവും വലിയ തട്ടിപ്പാണ് കേരളം കാണാന്‍ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. കൊവിഡ് 19 ന്റെ മറവില്‍ എന്തും നടത്താമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു