സ്പ്രിംഗ്‌ളര്‍ വിവാദം : അതൊന്നും ആനക്കാര്യമല്ല,’സേവ്’ നു ണക്കഥപോലെ -മുഖ്യമന്ത്രി

കൊവിഡ് വിശദീകരണം
പൊങ്ങച്ചം പറയാനല്ല
,

തിരുവനന്തപുരം : കെ.എം.ഷാജി വിജിലന്‍സ് അന്വേഷണം, സ്പ്രിംഗ്‌ളര്‍ വിവാദങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പതിവ് കൊവിഡ് വിശദീകരണ പത്രസമ്മേളനം വഴിക്ക് വച്ച് നിര്‍ത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വീണ്ടും ആരോപണം കടുപ്പിക്കുന്നതിനിടയില്‍ വീണ്ടും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പുനരാംരംഭിച്ചു.
വൈകീട്ട് ആറുമണിക്ക് തന്നെ പതിവ് പത്രസമ്മേളനം ആരംഭിച്ചത് കൊവിഡ് വൈറസ് ബാധയുടെ വിശദീകരണമായാണ്. ശേഷം കൊവിഡ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനത്തിലെയ്ക്കാണ് മുഖ്യമന്ത്രി കടന്നത്. ഇതിനിടയില്‍ വാര്‍ത്താസമ്മേളനത്തിന്റെ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അതാത് ദിവസത്തെ പ്രാധാന സംഭവമാണ് പറഞ്ഞത്. സര്‍ക്കാരിന്റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളമോഡല്‍ എന്നത് ഇന്ദ്രജാലമല്ല, കൂട്ടായ്മയുടെ വിജയമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിലവിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ” വൈറസിനെതിരെയാണ് നമ്മള്‍ പൊരുതുന്നത്. ലോകം അതാണ് അംഗീകരിക്കുന്നത് അതിന്റെവഴിക്ക് നമുക്ക് പോകാം. വിവാദങ്ങക്ക് ഞാന്‍ പ്രതികരിക്കാനില്ല. ചരിത്രം തീരുമാനിക്കെട്ടെ. വിവാദങ്ങള്‍ക്ക് എനിക്ക് നേരമില്ല, വേറെ ജോലിയുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര ആരോപണമല്ലെ എന്ന ചോദ്യത്തിന് ”ഭയങ്കര ഗുരുതരം അല്ലേ…. അതൊന്നും വലിയ ആനക്കാര്യമല്ല. എല്ലാവര്‍ക്കും മനസിലാകും.

പലരും നുണവാര്‍ത്തകള്‍ മെനയുന്നുണ്ട്. പലനുണവാര്‍ത്തകളും നിങ്ങളില്‍ പലരും മെനയുന്നുണ്ട്. ചിലര്‍ അതില്‍ മിടുക്കരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇരുന്നുകൊണ്ടു സേവ്… എന്നുപറഞ്ഞ് ബാക്കി വാക്ക് ഞാന്‍ പറയുന്നില്ല.. അങ്ങിനെ എന്തല്ലാം വാര്‍ത്തകള്‍ വന്നു. കുറെ നാളു കഴിഞ്ഞപ്പോള്‍ നിങ്ങളില്‍ ചില ശീലങ്ങളുള്ളവര്‍ ആശീലത്തില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളെക്കെ ഉണ്ടാക്കിയതല്ലെ ഇതൊക്കെ എന്നു പറഞ്ഞവരുണ്ട്.
ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. പുതിയ രീതികള്‍ കണ്ടിട്ട് വേവലാതിയില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ ഇവിടെയിരിക്കുന്നത് ഇതല്ലാം കടന്നുവന്നിട്ടാണ്. പഴയകാലം ഒര്‍മ്മയില്ലേ… ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് സമയം ഇല്ല”….. ആരോപണത്തിന്റെ നിജസ്ഥിതിയെ കുറിച്ച ചോദ്യത്തിന്….. ” നിജസ്ഥിതി പറയാന്‍ വേണ്ടേ.. നുണക്കഥയല്ലേ….തെളിവ് കൊണ്ടുവരട്ടെ ആരാണ് തടസം. നിങ്ങള്‍ കാണേണ്ടത് നേരായ കാര്യങ്ങളാണന്ന് പറഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നാളെ വീണ്ടും കാണാമെന്നറിയിച്ചാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു