സ്പ്രിംഗ്‌ളര്‍ : മുഖ്യമന്ത്രി കള്ളം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു -ചെന്നിത്തല

by webdesk
സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണ സംഭവത്തില്‍ അസാധാരണ കൊള്ളയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡിന്റെ മറവില്‍ നടന്ന ഈ അഴിമതി, കൊള്ള പുറത്തുകൊണ്ടുവന്നതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണ്, തെളിയിക്കപ്പെട്ട കാര്യമാണ്. വസ്തുതയുടെ പിന്‍ബലത്തിലാണ് എല്ലാ തെളിവുകളും പറയുന്നത്. ഏതെങ്കിലും ഒരു കാര്യം തെറ്റാണന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞില്ല. ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നത് രണ്ടും രണ്ടാണ് ഏതാണ് ശരി. ഐ.ടി സെക്രട്ടറി പറയുന്നു രണ്ടുവര്‍ഷമായി ചര്‍ച്ച നടത്തുന്നുവെന്ന്. അങ്ങിനെയെങ്കില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചര്‍ച്ചചെയ്‌തോ, ചര്‍ച്ചചെയ്‌തെങ്കില്‍ ആ വിവരം പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത്രയും സുപ്രധാനമായ തീരുമാനം കാബിനറ്റ് അറിഞ്ഞില്ല. ധനകാര്യ വകുപ്പും മറ്റു വിഭാഗവും അറിഞ്ഞില്ല. ഇതുവരെ ഒരു ഫയലും ഇല്ല. മുഖ്യമന്ത്രിയുടെയും ഐടി ,ക്രെച്ചറിയുചെയും നടപടി ദുരൂഹമാണ്.
കൊവിഡ് കാലത്ത് നടന്ന ഈ കാരാര്‍ ഉറപ്പിക്കല്‍ ഏപ്രില്‍ 10 വരെ ആരും അറിഞ്ഞില്ല. അടിയന്തിര തീരുമാനമാണെങ്കില്‍ പോലും എത്രസമയംമെടുക്കും. ദുരൂഹമായി മുന്നോട്ടുപോയി. സംഭവത്തില്‍ കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. ഏപ്രില്‍ 14ന് ശേഷമാണ് എഗ്രിമെന്റ് ഉണ്ടാകുന്നത്. ഇതില്‍ 41 ചോദ്യങ്ങളാണ്. 17 മത്തെ ചോദ്യം സുപ്രധാനമാണ്. ഇക്കാര്യം പാവപ്പെട്ട ജനങ്ങളോട് പറഞ്ഞില്ല. ജനങ്ങളെ വഞ്ചിച്ചു. ആളെ കബളിപ്പിക്കുന്നതിന് ഒരു അതിരുണ്ടന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോപണം അഴിമതിയും തെളിഞ്ഞ സാഹചര്യത്തില്‍ ഐടി സെക്രട്ടറി വിശദീകരിക്കുന്നത്. പിന്നെയെന്തിനാണ് മന്ത്രി. തന്റെ ഉത്തരവാദിത്വം മറ്റുള്ളവന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകാന്‍ നോക്കുകയാണ്. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയല്ല കൈകഴുകാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു