സ്പ്രിംഗ്‌ളര്‍ : മുഖ്യമന്ത്രിക്ക് സിപിഎം പിന്തുണ, ആരോപണം കേന്ദ്രീകൃതം- മന്ത്രി ഇ.പി.ജയരാജന്‍

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച. ആരോപണങ്ങളും വിവാദങ്ങളും അനാവശ്യമെന്ന് സിപിഎം വിലയിരുത്തല്‍. യോഗം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. വിവാദമായ സാഹചര്യത്തില്‍ ് സ്പ്രിംഗ്‌ളര്‍ കരാര്‍ പുനപരിശോധിക്കാന്‍ നീക്കം ഉണ്ടെന്നാണ് അറിയുന്നത്. കൊവിഡ് ഭീതിമാറിയിട്ടാകും പരിശോധന. ഒന്നുമല്ലാത്ത ഒരുകാര്യം ആനക്കാര്യമായി പ്രതിപക്ഷം കൊണ്ടുനടക്കുകയാണ്. അനാവശ്യ വിവാദമാണന്ന് യോഗത്തിന് ശേഷം മന്ത്രി ഇ.പി.ജയരാജന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം ആരോപണം കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഏത് കാര്യത്തക്കുറിച്ചും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു