സ്പ്രിംഗ്ളർ : കരാറുമായി മുന്നോട്ടു പോകും, ഡാറ്റാ സുരക്ഷ നൽകും -മുഖ്യമന്ത്രി

വിവാദമായ സ്പ്രിംഗ്ളർ വിഷയത്തിൽ കോടതി വിധി പ്രതിപക്ഷ ആരോപണം തള്ളുന്നതാണെന്നും, കരാർ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടതിയുടെ പരാമർശമല്ല, ഉത്തരവാണ് പ്രധാനം. കൂടുതൽ പ്രതികരണം ഉത്തരവ് കിട്ടിയ ശേഷമെന്ന് അദ്ദേഹം അറിയിച്ചു.

കരാർ തള്ളണമെന്നും അതെല്ലങ്കിൽ സ്റ്റേ ചെയ്യണമെന്നുമായിരുന്നുവെന്നും ഡാറ്റ ചോരു മെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങൾ കോടതി തള്ളുന്നതാണ്. നിലവിൽ ഉള്ള സാഹചര്യത്തിൽ കരാറുമായി മുന്നോട്ടു പോകും.

ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. കർശനമായ സുരക്ഷ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടുകാർക്ക് സ്പ്രിംഗ്ളർ പ്രശ്നമില്ല. അത്തരം പ്രശ്നങ്ങൾ ആരോഗ്യ പ്രവർത്തകർക്കില്ല. വിവരങ്ങൾ ചോർന്നു പോകുമോ എന്ന ആശങ്കയുണ്ടാകും. അത്തരം കാര്യങ്ങളിൽ സർക്കാർ സുരക്ഷ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു