സ്പ്രിംഗ്ളർ : ഇടത് സർക്കാറിന്റെ അക്ഷരത്തെറ്റ്: എം.വി.രാജേഷ്

വിവാദമായ സ്പ്രിംഗ്ളർ കരാർ അർഹതപ്പെട്ട എല്ലാ വകുപ്പുകളും പരിശോധിച്ച് ഭേദഗതിയിലൂടെ നടപ്പിലാക്കണമെന്ന് സി.എം .പി .
കരാർ കുറ്റമറ്റതാകുന്നതിനുള്ള നടപടികൾ വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ധനവകുപിന്റെ അനുമതിയോടെ കരാർ ഭേദഗതിയിലൂടെ നടത്തുകയും തുടർന്ന് സർക്കാർ വിരുദ്ധ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകരുത് എന്ന് ശക്തമായ നിർദ്ദേശം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണ മെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാജേഷ് ആവശ്യപ്പെട്ടു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഭരണഘടനയുടെ അനുഛേദം 21 അനുസരിച്ച് മൗലിക അവകാശ മെന്നിരിക്കെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ മാനദണ്ഡങ്ങൾ അടക്കം പാലിക്കാത്തെ സർക്കാറിൻ്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കേന്ദ്ര അനുമതിയോ, വ്യക്തമായ ഒരു കരാറോ, നിയമവകുപ്പിന്റെയോ ധന വകുപ്പിന്റെ യോ അനു മതിയോ കൂടാതെ ,ഒരു വിദേശ കമ്പനിക്ക്‌ ഡാറ്റ കൈമാരാൻ തീരുമാനിച്ചത് നിയമപരമല്ല എന്ന് മാത്രമല്ല സാമാന്യ ബുദ്ധി ക്കും, യുക്തി ക്കും നിരക്കാത്ത തീരുമാനം ആണ്.
സി ഡിറ്റ്, എൻ.ഐ.സി എന്നിവ ആവശ്യമാണന്ന് കോടതി നിരീക്ഷിച്ചു. വിവരം രഹസ്യമായ് സൂക്ഷിക്കണമെന്നും,ഡാറ്റ കൈമാറ്റ൦ പാടില്ല, ദുരുപയോഗം ചെയ്യരുത്, കരാർ അപഗ്രഥനത്തിനും കാലവധി ക്കും ശേഷം ഡേറ്റ തിരിച്ചു നൽകണ൦, എതു സേവന ദാതാകൾക്ക് കൈമാറാൻ ഉള്ളതാണെന്നനു വിവരദാതാക്കളെ അറിയിക്കണ൦. കമ്പനി ഒരു രീതിയിലും ഇത്തരം ഡേറ്റ കൈവശമുണ്ടേനു പരസ്യ പെടുത്തുകയോ ,സർക്കാറിൻ്റെ പേരോ ലോഗോയോ ഉപയോഗിക്കരുത്, വിവരദാ താക്കൾ ആരാണെന്ന്ള്ളതു മറച്ചുവെക്കണ൦ തുടങ്ങി ശക്തമായ നിയന്ത്രണ നിർദ്ദേശങ്ങൾ കോടതി നൽകിയ തിലൂടെ കരാറിന്റെ ഫലമായുണ്ടായെക്കുന്ന ഡാറ്റ വ്യാധി ,നിർദ്ദേശതിലൂടെ ശക്‌തമായി നിയന്ത്രികുകയാണ് ബഹുമാനപ്പെട്ട കേരള ഹൈ കോടതി ചെയ്തതെന്ന് സാമാന്യ ബോധം ഉണ്ടാകുന്നത് നല്ലതാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു