സ്പ്രിംഗ്ളറിൽ നനഞ്ഞ് സർക്കാർ, ഇന്ന് വീണ്ടും കോടതി പരിഗണിക്കും

news@kochi
സ്പ്രിംഗ്ളർ  വിവാദത്തിനിടയിൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനക്കെടുക്കും. പ്രതിപക്ഷത്തിൻ്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് സർക്കാർ നിലപാട് കടുപ്പിച്ചെങ്കിലും  സ്പ്രിംക്ലർ ‘കരാർ സംബന്ധിച്ച സുപ്രധാന കേസ്  ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വിഷയത്തിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ഇത് വീണ്ടും ചർച്ച സജീവമാക്കി.
കോവിഡ് 19 രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.
കൊവിഡുമായി ബന്ധപ്പെട്ട രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിൻ്റെ എൻ ഐ സി (നാഷണൽ ഇൻഫർമാറ്റിക്ക് സെൻ്റർ) ക്ക് കഴിയുമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരും സ്പ്രിംക്ലറും തമ്മിലുള്ള കരാറിനെ കേന്ദ്രം തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കരാർ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല എന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടി കാട്ടിയത്. വ്യവരങ്ങൾക്ക് രഹസ്യ സ്വഭാവം കരാറിലില്ല. സംസ്ഥാനങ്ങൾ വിദേശ കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നത് ഐ.ടി. ആക്ടിന് വിധേയമായിട്ടായിരിക്കണമെന്ന് പറയുന്നു. കരാർ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകൾ കരാറിലില്ല. ഇന്ത്യൻ സംസ്ഥാനങ്ങൾ വിദേശ കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിംക്ലർ കരാറിൽ അതു സംബന്ധിച്ച വ്യവസ്ഥകളില്ല. ന്യൂയോർക്ക് കോടതിയിലാണ് കേസ് നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ സുപ്രധാന ഡേറ്റയാണ്. അത് സർക്കാരാണ്  ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

Other news, Visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു