സാലറി ചലഞ്ച് : പകരം ഡി.എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് ? തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം

തിരുവനന്തപുരം:സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരം ഡി.എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സാലറി ചലഞ്ചിന് ബദല്‍ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുന്നതായാണ് വിവരം. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.
ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഡി.എ മരവിപ്പിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ അത് പിന്നീട് നല്‍കേണ്ടിവരും.അതിനാല്‍ പ്രതീക്ഷിച്ച ഫലം ചെയ്യില്ല. അതിനാലാണ് ഡി.എ കുടിശിക മരവിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഇപ്പോള്‍ 12 ശതമാനം ഡി.എ കുടിശികയുണ്ട്. ഇതുനല്‍കാന്‍ 2700കോടി രൂപ വേണം. സാലറി ചലഞ്ചിന് പകരം ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് ഭരാണാനുകൂല സംഘടനകളുടെ അഭിപ്രായം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു