സംസ്ഥാനത്ത് കണ്ണൂരില്‍ ഇന്ന് 6 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കെവിഡ് സ്ഥിരീക്കരിച്ചു. ആറുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇന്ന് 21 പേര്‍ക്ക് നെഗറ്റീവാണ്. ഇതുവരെ 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ ചികിത്സയിലാണ്. നിരീക്ഷണത്തില്‍ 46,323 പേരുണ്ട്. 4525 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 398 ആശുപത്രിയിലും. ഇന്ന് 62 പേര്‍ എത്തിയിട്ടുണ്ട്. 19,756 സാമ്പിള്‍ അയച്ചു. 19,074 ഫലം നെഗറ്റീവാണ്. വരും ദിവസങ്ങളില്‍ മുഴന്‍ പേരെയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അതാത് ദിവസത്തെ പ്രാധാന സംഭവമാണ് പറഞ്ഞത്. സര്‍ക്കാരിന്റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 30നാണ് ആദ്യം സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നെയുള്ള അവസ്ഥ മുള്‍മുനയില്‍ നില്‍ക്കുന്നതായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു