സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്, കണ്ണൂരില്‍ ഗുരതരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ആഴ്ചയിലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണ്. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഒരാള്‍ വീതവുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ രോഗികളുള്ളവര്‍ കണ്ണൂര്‍ ജില്ലയിലാണ്. മലപ്പുറം, പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും പോയിവന്നതാണ്. കണ്ണൂര്‍ ലോക്ക് ഡൗണ്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മേയ് മൂന്നുവരെ കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ പുറത്തിറങ്ങാതെ നില്‍ക്കണം. ഇന്ന് രോഗമുക്തി നേടിയവര്‍ 16 പേരാണ്. പ്രതിസന്ധി മറികടക്കുന്നത് എളുപ്പജോലിയല്ല. ജാഗ്രതക്കുറവ് ഉണ്ടാകരുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു