സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

news@tvm
കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ-7,​ കോഴിക്കോട്-2,​ മലപ്പുറം-1,​ കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ് ആയവരുടെ കണക്ക്. ഒരാൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗബാധിതരിൽ അഞ്ച് പേർ വിദേശത്തുനിന്ന് എത്തിയവരാണ്. കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതാണ്. ഇതുവരെ സംസ്ഥാനത്ത് 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 127 പേർ ചികിത്സയിലുണ്ട്. ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്. ആശുപത്രികളിൽ 346 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു