സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്. ഇടുക്കി 4 , കോഴിക്കോട്, കോട്ടയം രണ്ടുപേരും തിരുവനന്തപുരം, കൊല്ലം ഒരാള്‍ വീതവുമാണ്. 23,876 പോരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 148 പേരെ പ്രവേശിപ്പിച്ചു. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ റെഡ്‌സോണില്‍ തുടരും. മറ്റ്് പത്ത് ജില്ലകള്‍ ഒറഞ്ച് സോണിലാകും. കോട്ടയം ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ നല്‍കിയിരുന്നു, ആ ജില്ലകള്‍ ഗ്രീനില്‍ നിന്നു ഓറഞ്ചിലെയ്ക്ക് മാറ്റി. രോഗം കണ്ടത്തിയ സാഹചര്യത്തിലാണ് ഇത്.
ഹോട്ട് സ്‌പോട്ടായ പഞ്ചായത്ത് അടച്ചിടും. മുനിസിപ്പാലിറ്റിയില്‍ വാര്‍ഡുകളും കോര്‍പ്പറേഷനില്‍ ഡിവിഷനുകളിലുമാണ് അടച്ചിടുക. സമൂഹ വ്യാപനം തുടങ്ങിയില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു